Devabhoomiyiloode
ദേവഭൂമി ഒരു സ്വപ്നഭൂമി പോലെ വശ്യസുന്ദരമാണ്. ഇവിടത്തെ ഓരോ അണുവിലും മുറ്റി നില്‍ക്കുന്നത് അഭൗമമായായ പ്രകൃതി സൗന്ദര്യമാണ്. സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ ഏറെക്കുറെ ദുഷ്ക്കരമാണെന്നത് ഇതിന്റെ മറ്റൊരു വശം.
കിഴക്കന്‍ ഹിമാലയത്തിലെ സിക്കിമും അതിലുള്‍പ്പെട്ട കാഞ്ചന് ജംഘ, ഛംങ്കുതടാകം, നാഥുലപുരം, ജ്യോര്‍തെങ്ങ് വനാന്തരങ്ങളിലൂടെ, യക്ഷ-യുധിഷ്ഠരസംവാദം നടന്ന കെച്ചിയൊപാല്റി തടാകം എന്നിവിടങ്ങളിലേക്കും ഹിമാചല്‍ പ്രദേശിലെ കിന്നര്‍ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠ്മഹാദേവ് കൈലാസം, ചൂഢേശ്വര്‍ മഹാദേവ് എന്നിവിടങ്ങളിലേക്കും കാല്‍നടയായി നടത്തിയ യാത്രകളുടെ അനുഭസാക്ഷ്യപുസ്തകം.
ഹിമാലയത്തിന്റെ ഇതുവരെ രേഖപ്പെടുത്താത്ത ദൃശ്യവിവരണമാണ് ദേവഭൂമിയിലൂടെ….
ഉത്തര്‍ഖണ്ഡിലൂടെ, കൈലാസ് മാനസസരസ്സ് യാത്ര, തപോഭൂമി ഉത്തര്‍ഖണ്ഡ്, ആദികൈലാസയാത്ര എന്നീ പുസ്തകങ്ങളുടെ രചയിതാവ് എം. കെ. രാമചന്ദ്രന്റെ ഏറ്റവും പുതിയ രചന.
പുതിയ പതിപ്പ്
₹530.00 ₹424.00