Madhyathil Ninnum Mayakkumarunnil Ninnum Saswathamochanam
ലഹരിമുക്തജീവിതത്തിന് സഹായകരമാകുന്ന മലയാളത്തിലെ ആദ്യത്തെ കൈപ്പുസ്തകം.
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്യപാനവും അമിത മദ്യാസക്തിയും, കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ എന്നീ ലഹരിപദാര്‍ഥങ്ങളുടെ ദുരുപയോഗവും ഏറിവരുന്നു. പക്ഷേ, ഈ വസ്തുതയെ മനസ്സിലാക്കാനോ ഫലപ്രാപ്തിയുണ്ടാക്കുമാറ് ഇടപെടാനോ ഉതകുന്ന പ്രയോജനപ്രദമായ ഗ്രന്ഥങ്ങള്‍ നമുക്കില്ല. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായുള്ള ലഹരിപദാര്ഥവിധേയത്വത്തിനുള്ള ചികിത്സ, ബോധവത്കരണ പരിപാടികള്‍ എന്നിവയുമായുള്ള അറിവുകളില്‍നിന്നാണ് ഈ ഗ്രന്ഥം ഒരുക്കിയിരിക്കുന്നത്. ഈ മേഖലയില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെ വായനയും, അതിനപ്പുറം മദ്യപാന-മയക്കുമരുന്നു രോഗികളോടുള്ള പ്രൊഫഷണല്‍ ബന്ധവും, അവരുടെ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ ഉള്ള അഭിമുഖീകരണവുമാണ് ഈ ഗ്രന്ഥമെഴുതാനുള്ള പ്രധാന അടിത്തറ. സന്നദ്ധസേവാസംഘടനകളുമായുള്ള അടുപ്പവും പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും ഇതെഴുതാനുള്ള പ്രേരണയായിട്ടുണ്ട്. അമിത മദ്യാസക്തരുടെ കൂട്ടായ്മയായ ആല്‍ക്കഹോളിക്സ് അനോനിമസിന്റെയും നാര്‍കോട്ടിക്സ് അനോനിമസിന്റെയും പ്രവര്‍ത്തനങ്ങളിലെ സഹചാരി എന്ന അനുഭവം, മദ്യത്തിനു കീഴടങ്ങിയവരുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ അല്‍-അനോണ് അംഗങ്ങളുമായുള്ള അടുപ്പം എന്നിവ ഇതൊരുക്കാന്‍ ഏറെ സഹായകരമായിട്ടുണ്ട്. എന്റെ സമൂഹശാസ്ത്ര വായനയും കൗണ്‍സലര്‍ എന്ന നിലയ്ക്കുള്ള അനുഭവങ്ങളും ഇങ്ങനെയൊരു മാര്ഗരേഖാഗ്രന്ഥം തയ്യാറാക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.-എന്‍.പി. ഹാഫിസ് മുഹമ്മദ്
₹175.00 ₹149.00