Vimuktha
2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി
വാൽമീകിയുടെ രാമായണം രാമന്റെ ധീരതയുടെയും ത്യാഗത്തിന്റെയും കഥയാണ്. പ്രജകൾക്ക് മുന്നിൽ നന്മയുടെയും നീതിയുടെയും മൂർത്തിമത് ഭാവമായ രാജാവ്. എന്നാൽ വോൾഗയുടെ വിമുക്ത – മര്യാദാപുരുഷനായ രാമനാൽ ഉപേക്ഷിക്കപ്പെട്ട് സീതയുടെ ആത്മസാക്ഷാത്കാരത്തിന്റെ ദുഷ്കരമായ പ്രയാണത്തിന്റെ കഥയാണ്. പാതിവ്രത്യം, മാതൃത്വം എന്നീ സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായ കുടുംബം,
ഭർത്താവ്, മക്കൾ എന്നീ ബന്ധനങ്ങളിൽ നിന്നും ആത്മബലത്തിലൂടെ മോചനം നേടിയ അസാധാരണരായ സ്ത്രീകളുമായുള്ള സീതയുടെ കൂടിക്കാഴ്ചയാണ് ആ പ്രയാണത്തിന്റെ പ്രചോദനം. ഇതിഹാസത്തിലെ അപ്രധാന സ്ത്രീകഥാപാത്രങ്ങളായി നിലകൊള്ളുന്ന ശൂർപ്പണഖ, രേണുക, ഊർമ്മിള, അഹല്യ എന്നിവർ സീതയെ അപ്രതീക്ഷിതമായൊരു തീരുമാനത്തിലേക്കു നയിക്കുന്നു. സീതാപരിത്യക്തനായ രാമനാവട്ടെ, തന്റെ രാജധർമ്മം, ഭർതൃധർമ്മം എന്നീ ദ്വന്ദ്വാത്മക
കർത്തവ്യങ്ങളെ പുനരാലോചനയ്ക്ക് വിധേയമാക്കാൻ നിർബന്ധിതനാകുന്നു. എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് മാതാവായ ഭൂമീദേവിയുടെ മടിത്തട്ടിൽ അഭയം പ്രാപിച്ച് മുക്തിനേടുന്ന സീത എന്ന ഐതിഹാസിക കഥാപാത്രം ജീവിതബന്ധങ്ങളുടെ ചങ്ങലയിൽ വരിഞ്ഞുമുറുകുന്ന ഏതൊരു സ്ത്രീയുടെയും പ്രതിരൂപമായി മാറുന്നു. വിമുക്തയിൽ സ്ത്രീ വിമോചനത്തിനായുള്ള പോർവിളികളോ, യുദ്ധകാഹളമോ മുഴങ്ങുന്നില്ല. ശാശ്വതമായ ആത്മജ്ഞാനത്തിലൂടെ ലഭ്യമാകുന്ന ശാന്തിമന്ത്രത്തിന്റെ ധ്വനികൾ മാത്രം.
പരിഭാഷ: ഡോ.സുപ്രിയ എം.
₹199.00 ₹169.00