SAMRUDHIYIL OTTAYKKU ORU MALAYALI PATHRAPRAVARTHAKANTE GERMAN PRAVASAM
ഏറ്റവും പുതിയ ആശയങ്ങൾ മുന്നോട്ട് വെച്ചുകൊണ്ട് സാഹിത്യത്തെയും
പ്രതിപ്രവർത്തനത്തെയും നവീകരിക്കുകയും മതത്തിനും ജാതിക്കും
അപ്പുറമുള്ള മഹത്തായ സ്നേഹം നല്കുകയും ചെയ്തു കൊണ്ട്
ജീവിക്കുന്ന ജോസ് പുന്നാംപറമ്പിൽ എന്ന മനുഷ്യന്റെ നീണ്ട ജർമ്മൻ
വാസത്തിലെ അനുഭവങ്ങളും ഉൾക്കാഴ്ചകളും
തിരിച്ചറിവുകളുമാണ് ഈ പുസ്തകം.
ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ ആയുസ്സു മുഴുവൻ സ്വന്തം
ഭാഷയ്ക്കും സമൂഹത്തിനുമായി ലാഭേച്ഛയില്ലാതെ
പ്രവർത്തിക്കുകയായിരുന്നുവെന്ന് ഇതിലെ വരികൾ സാക്ഷ്യം
പറയും, നാട്ടിൽ പാർക്കാത്ത ഈ ഇന്ത്യക്കാരൻ (ഇപ്പോഴും
അദ്ദേഹം ഇന്ത്യൻ പൗരനാണ്) നാട്ടിൽപ്പാർക്കുന്നവരേക്കാൾ
ഭാഷയുടെ അയൽക്കാരനായിരുന്നുവെന്ന് നമുക്കപ്പോൾ
മനസ്സിലാവും. ഇത്തരം ചെറുചലനങ്ങളിലൂടെയാണ് ഒരു
സംസ്കാരം വളർന്നു വലുതാകുന്നതെന്നുള്ള വലിയ
ജ്ഞാനം അപ്പോൾ വായനക്കാർക്കുണ്ടാവും.
ഇ, സന്തോഷ്കുമാർ
₹130.00