Sahir: Aksharangalude Aabhicharakan
കെ.പി.എ. സമദ്
രാത്രിയുടെ ഏതോ യാമം. സാഹിർ കവിത ചൊല്ലാൻ തുടങ്ങിയപ്പോൾ പുറത്ത് മഴ പെയ്തു. എന്നാൽ സാഹിറിന്റെ ശബ്ദം മാത്രമാണ് ഞാൻ കേട്ടത്. അത് വായുവിൽ പരിമളം പരത്തുന്നതായി ഞാനറിഞ്ഞു… ഏതു കാളിദാസനായിരിക്കും പെട്ടെന്ന് ഈ നേരത്ത് മേഘത്തെ ദൂതിനയച്ചത്!
– അമൃതാപ്രീതം
വലിയ വലിയ കവികൾ ലോകത്തുണ്ടായിട്ടുണ്ട്. അവരിൽ ചിലർ മാത്രം, എന്തു മാന്ത്രികതകൊണ്ടാണെന്നറിയില്ല, എല്ലാ ഹൃദയങ്ങളും കീഴടക്കുന്നു… മനുഷ്യമനസ്സുകളെ ഈ വിധം കീഴടക്കുന്ന വ്യക്തിവൈശിഷ്ട്യത്തെ കരിസ്മ എന്ന് പറയും. എഴുതുന്നതെന്തിലും കരിസ്മ എക്സ് ഫാക്ടർ നിറയെയുണ്ടായിരുന്ന കവിയായിരുന്നു സാഹിർ.
– ജാവേദ് അഖ്തർ
സാഹിറിന്റെ കവിതയിൽ നിറങ്ങൾ നിരവധിയാണ്. അതിൽ സംസ്കൃതിയുടെ ഗരിമയുണ്ട്. മണ്ണിന്റെ സൗരഭ്യമുണ്ട്. ആദ്ധ്യാത്മിക ചൈതന്യമുണ്ട്. അദ്ദേഹം എഴുതിയ കവിതകൾ കേൾക്കുകയും വായിക്കുകയും ചെയ്താൽ മറ്റൊരു ഗുരുവിനെ തേടേണ്ട ആവശ്യം വരില്ല.
– സമീർ, ഗാനരചയിതാവ്
കവിയും ഹിന്ദി ചലച്ചിത്രഗാനരചയിതാവുമായിരുന്ന സാഹിർ ലുധിയാൻവിയുടെ ജീവചരിത്രം.
അവതാരിക: വി. മുസഫർ അഹമ്മദ്
₹425.00 Original price was: ₹425.00.₹340.00Current price is: ₹340.00.