Oru Soofi Vanithayude Dairy Kurippukal
യാതനകള്‍ കൂടാതെ മനുഷ്യന് ഉടച്ചുവാര്ക്കാനാവില്ല. കാരണം അവന് ഒരേസമയം ശിലയും ശില്പിയുമാണ്. ഒരുവനില്‍ ആത്മസാക്ഷാത്ക്കാരത്തിന്റെ കല്‍വിളക്ക് തെളിയിക്കേണ്ടത് ഗുരുവിന്റെ ദൗത്യമാണ്. ദൈവത്തെ അറിയാനുള്ള മോഹത്തെപ്പോലും ചാരമാക്കിക്കളയുംവരെ ആ വിളക്ക് കെടാതെ കാക്കേണ്ടതും ഗുരുവിന്റെ ചുമതലതന്നെ. ആ നിലയ്ക്ക് അവനവന്റെ യഥാര്‍ഥ സ്വരൂപം തേടിയുള്ള യാത്രയില്‍ ചിലര്‍ക്കെങ്കിലും ഈ ആത്മാനുഭവവിവരണം ഒരു വഴികാട്ടിയാവും. കാരണം നാം ഒരേസമയം തീര്‍ഥാടകനും പാതയുമാകുന്നു.
റഷ്യയില്‍ ജനിച്ച് ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ജീവിച്ച എറീന ത്വയ്ദി തന്റെ സത്യാന്വേഷണയാത്രയില്‍ കണ്ടുമുട്ടിയ സൂഫിഗുരു ഭായിസാബുമായുള്ള ആത്മീയബന്ധത്തിന്റെ ആഴം വിളിച്ചോതുന്ന ലോകപ്രശസ്ത ദിനക്കുറിപ്പുകളുടെ പ്രഥമ വിദേശഭാഷാന്തരത്തിന്റെ ഒന്നാംഭാഗം.
‘I am touched again and again by a constantly moving balance between powerful energies, of which one, the harder one, is truth, the other, the tender one, is love.’
– Werner H. Engel, founder, C. G. Jung Center Clinic in New York
പരിഭാഷ: ദീപേഷ് കെ. രവീന്ദ്രനാഥ്
₹225.00 Original price was: ₹225.00.₹191.00Current price is: ₹191.00.