ബിജു
എന്ന
കവിത
ബിജു കാഞ്ഞങ്ങാട് ഓര്‍മ്മപ്പുസ്തകം
മലയാളകവിതയ്ക്കും ചിത്രകലയ്ക്കും തീരാത്ത നഷ്ടമാണ് ബിജു കാഞ്ഞങ്ങാടിന്റെ വിയോഗം. ആ സര്ഗ്ഗാത്മകജീവിതത്തെയും സൗഹൃദജന്മത്തെയും അടയാളപ്പെടുത്തിവയ്ക്കാനുള്ള വിനീതമായ ശ്രമമാണ് ഈ ഓര്‍മ്മപ്പുസ്തകം. സച്ചിദാനന്ദന്, കെ.ജി.എസ്., ഇ.വി. രാമകൃഷ്ണന്, എന്‍. പ്രഭാകരന്, കല്‍പ്പറ്റ നാരായണന്, എം.എ. റഹ്മാന്, പി.പി. രാമചന്ദ്രന്, റഫീക് അഹമ്മദ്, വി.എം. ഗിരിജ, മാങ്ങാട് രത്നാകരന്, അന്‍വര്‍ അലി, വീരാന്‍കുട്ടി, പി.എന്‍. ഗോപീകൃഷ്ണന്, സജയ് കെ.വി., പി. രാമന്, പി.എ. നാസിമുദ്ദീന്, അംബികാസുതന്‍ മാങ്ങാട്, ഇ.പി. രാജഗോപാലന്‍, സന്തോഷ് ഏച്ചിക്കാനം, പി.വി. കൃഷ്ണന്, സോമന് കടലൂര്‍, എം.കെ. ഹരികുമാര്‍, ഇ. ഉണ്ണികൃഷ്ണന്, വി.കെ. സുബൈദ, മാധവന് പുറച്ചേരി, പി.വി. ഷാജികുമാര്‍, ദിവാകരന് വിഷ്ണുമംഗലം, പ്രകാശന് മടിക്കൈ, എ.സി. ശ്രീഹരി, താഹ മാടായി, എം.ആര്. രേണുകുമാര്‍, അസീം താന്നിമൂട്, രാധാകൃഷ്ണന് പെരുമ്പള, നാലാപ്പാടം പത്മനാഭന്, രാജേഷ് കരിപ്പാല്‍, ടി.പി. വേണുഗോപാലന്‍, എ.വി. സന്തോഷ് കുമാര്‍, ശൈലന്, ടി.പി. വിനോദ്, ശരത്ചന്ദ്രന് കെ.വി., അശ്വിന് ചന്ദ്രന്, പ്രിയ എം.കെ., സീതാദേവി കരിയാട്ട്, പല്ലവ നാരായണന്, രവീന്ദ്രന് പാടി, സി. അമ്പുരാജ്, സജീവന് കെ.വി., നാരായണന് അമ്പലത്തറ, ജയന് നീലേശ്വരം, ഒ.എം. രാമകൃഷ്ണന്, സുരേന്ദ്രന് കുത്തനൂര്‍, ബാലഗോപാലന് കാഞ്ഞങ്ങാട്, ശ്രീനാഥ് ചീമേനി, ശ്രുതി ദാസ്, നിജില ബൈജു എന്നിവര്‍ ബിജുവിനെ ഓര്‍ക്കുന്നു.