ജീവിതംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത ചില മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളും നഖചിത്രങ്ങളുമാണ് വിനോദ് പായം ഈ കൃതിയില്‍ കോറിയിടുന്നത്. ഇതില്‍ മലതുരന്നുപോയ മനുഷ്യനും, പാമ്പുപിടിക്കാനിറങ്ങിയവനും നന്മയുടെ ചെടികള്‍ നട്ടുനനച്ചവളും ഗ്രാമീണ…
ORAL MATHRAM NAMME PRACHODIPPIKKUNNA ORORO JEEVITHANGAL
ജീവിതംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത ചില മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളും നഖചിത്രങ്ങളുമാണ് വിനോദ് പായം ഈ കൃതിയില്‍ കോറിയിടുന്നത്. ഇതില്‍ മലതുരന്നുപോയ മനുഷ്യനും, പാമ്പുപിടിക്കാനിറങ്ങിയവനും നന്മയുടെ ചെടികള്‍ നട്ടുനനച്ചവളും ഗ്രാമീണ ശാസ്ത്രജ്ഞനും കറുവയുടെ കാമുകനും ഭൂപടങ്ങളെ പ്രണയിച്ചവനും വാസസ്ഥലം തന്നെ ഇന്സ്റ്റലേഷനാക്കിയവരുമൊക്കെയുണ്ട്. ഉച്ചക്കിറുക്ക് എന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന വ്യവഹാരമണ്ഡലങ്ങളിലാണ് പലപ്പോഴും സര്‍ഗ്ഗാത്മകത കുടികൊള്ളുന്നതെന്ന് ഈ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാവും.
പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ ബഷീര്‍ ചുങ്കത്തറ സഖാവ് എന്ന സംബോധന പേരിന്റെ തന്നെ ഭാഗമായി മാറിയ കാന്തിക ബലമുള്ള നേതാവായിരുന്നു കുഞ്ഞാലി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും…
സഖാവ് എന്ന സംബോധന പേരിന്റെ തന്നെ ഭാഗമായി മാറിയ കാന്തിക ബലമുള്ള നേതാവായിരുന്നു കുഞ്ഞാലി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന മഹത് ഗ്രന്ഥമാണ് പോരാളി: സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ എന്ന ഈ ഗ്രന്ഥം
പോക്കുവെയില്‍ മണ്ണിലെഴുതിയത് ഒ. എന്‍. വി കുറുപ്പ് പോക്കുവെയില്‍ മണ്ണിലെഴുതിയത് മണ്ണില്‍ എഴുതി 'കവിയുടെ ഓര്‍മ്മകളാണ്. മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ ആറാം പതിപ്പ്.
തുടിക്കുന്ന താളുകള്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള കാല്പനിക ഭാവനകളിലൂടെ മലയാളി ജനതയെ കാവ്യാസ്വാദനത്തിന്റെ പുത്തന്‍ മേച്ചില്‍ പുറങ്ങളിലേക്കു നയിച്ച ചങ്ങമ്പുഴയുടെ കാവ്യലോകവും വ്യക്തിജീവിതവും അടുത്തറിയുന്നതിനു പര്യാപ്തമായ കൃതി.
കാല്പനിക ഭാവനകളിലൂടെ മലയാളി ജനതയെ കാവ്യാസ്വാദനത്തിന്റെ പുത്തന്‍ മേച്ചില്‍ പുറങ്ങളിലേക്കു നയിച്ച ചങ്ങമ്പുഴയുടെ കാവ്യലോകവും വ്യക്തിജീവിതവും അടുത്തറിയുന്നതിനു പര്യാപ്തമായ കൃതി.
സുശീലാഗോപാലന്‍ ജീവിതകഥ ഡോ. ടി ഗീനാകുമാരി പോരാട്ടവീറും സഹനവും പ്രണയവും സുശീലയില്‍ സമന്വയിക്കപ്പെട്ടിരുന്നു. എ കെ ജിക്കൊപ്പമായിരുന്നു ആ ജീവിതം. പരസ്പരം വെയിലും തണലുമാവാന്‍ അവര്‍ക്കായി. സ്ത്രീകള്‍ക്കും…
പോരാട്ടവീറും സഹനവും പ്രണയവും സുശീലയില്‍ സമന്വയിക്കപ്പെട്ടിരുന്നു. എ കെ ജിക്കൊപ്പമായിരുന്നു ആ ജീവിതം. പരസ്പരം വെയിലും തണലുമാവാന്‍ അവര്‍ക്കായി. സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ അവര്‍ സ്വയം കണ്ടെത്തി. മികച്ച ഭരണാധികാരിയായി. അവര്‍ നടന്നവഴികളൊക്കെയും വിമോചനസ്വപ്നം നിറഞ്ഞവയായിരുന്നു. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന് സ്വയം സമര്‍പ്പിച്ച സുശീലാഗോപാലന്റെ ജീവിതകഥ. ഒരു കാലഘട്ടത്തിലെ ജീവിതം അനാവൃതമാക്കുന്ന കൃതി.
₹170.00₹153.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com