Viralppazhuthile Aakaashangal
വിരല്‍പ്പഴുതിലെ
ആകാശങ്ങള്‍
സേബ സലാം
‘കേള്‍ക്കുന്നുണ്ട്. ഹൃദയത്തിന്റെ താളം!’ സേബയുടെ വാക്കുകള്‍. ഇതിലെ ഒരു ലേഖനത്തില്‍നിന്ന്. മനംകവരുന്ന ഈ കുറിപ്പുകള്‍ക്ക് ഏറ്റവും ഉചിതമായ വിശേഷണവും ഇതാണ്. മലയാളവും ഇംഗ്ലീഷും അനായാസം വഴങ്ങുന്ന, മനോഹരമായി എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന സേബയുടെ ജീവിതവും കലാസപര്യയും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പരിമിതികളില്‍നിന്നു പറന്നുയരുന്ന ഈ കുറിപ്പുകള്‍ അവയിലെ സൗന്ദര്യാത്മകതകൊണ്ട് കണ്ണുകളെ ഈറനണിയിച്ചു. വീണ്ടും വീണ്ടും വായിപ്പിച്ചു. ജോഹന്ന സ്പൈറിയുടെ ഹൈദി എന്ന പുസ്തകത്തിലെ, ക്ലാരയെ ഓര്മ വന്നു. ചക്രക്കസേരയിലെ സ്ഥിരം ഇരിപ്പില്‍നിന്ന്, എഴുന്നേറ്റു നടക്കാന്‍ കഴിവു നേടുന്ന ക്ലാര. ഇവിടെ, മനസ്സ് എന്ന മഹാശക്തിയെ മാത്രം മുറുകെ പിടിച്ച്, സേബ നടക്കുന്നു, പറക്കുന്നു- അക്ഷരങ്ങളിലൂടെയും വര്ണങ്ങളിലൂടെയുമുള്ള നിഷ്കളങ്കതയുടെ ഈ തീര്ഥയാത്രയേക്കാള് വിശുദ്ധമായി, പ്രകാശഭരിതമായി മറ്റെന്തുണ്ട് ലോകത്തില്‍? കേള്‍ക്കുക, ഈ ഹൃദയത്തിന്റെ താളം. – വിജയലക്ഷ്മി
ലക്ഷത്തിലൊരാളെ ബാധിക്കുന്ന, ചികിത്സിച്ചുഭേദമാക്കുക അസാധ്യമെന്ന് വൈദ്യലോകം തീര്പ്പുകല്പിച്ച ‘സ്പൈനല്‍ മസ്കുലര്‍ അട്രോഫി’ രോഗം ബാധിച്ച സേബയുടെ ആത്മഭാഷണങ്ങളുടെ, ഹൃദയസല്ലാപങ്ങളുടെ പുസ്തകമാണിത്. ഓര്‍മയുടെയും ഭാവനയുടെയും പെന്സ്ട്രോക്കുകള്കൊണ്ട് ഇവിടെ ഒരുവള്‍ തന്റെ ചലനപരിമിതിയെ പറക്കല്സാധ്യതയാക്കിമാറ്റുന്നു. ചക്രക്കസേരയ്ക്ക് ചിറകുകള് മുളയ്ക്കുന്ന അത്ഭുതത്തിന് ഇത് നിങ്ങളെ സാക്ഷിയാക്കും.
₹120.00 ₹105.00