Seven Years
സെവന്
ഇയേഴ്സ്
നവോദയന്‍ ഓര്‍മ്മക്കുറിപ്പുകള്‍
വിനോദ് കെ
വീണ്ടും..
ഒരേ ആകാശം.. ഒരേ വായു.
കശുമാവിന് തുമ്പുകളെ തഴുകിയെത്തിയിരുന്ന തണുത്ത കാറ്റിലും,
നേര്‍ത്ത ചാറ്റല്‍മഴയിലും,
കണ്ണീരിന്റെ ഉറവകള്‍ അലിഞ്ഞില്ലാതായി.
അവര്‍ക്കു മുന്നില്‍ പുതിയൊരു ലോകം പിറന്നു.
സാന്ത്വനത്തിന്റെ, കനിവിന്റെ, ആത്മാര്‍ത്ഥതയുടെ
നൂലിഴകളാല്‍ അവര്‍ തന്നെ നിര്‍മിച്ച ഒരു ലോകം.
ഗുരുത്വം ആവോളം ആവാഹിച്ച ശിഷ്യരില്‍ ചിലര്‍ ഗുരുനാഥന്മാരായി.
അതില്‍ ഒരാള്‍ കഥ പറഞ്ഞു തുടങ്ങി.
നവോദയ എന്ന ഖസാക്കിലേക്ക് അദ്ധ്യാപന ദൗത്യയുമായെത്തുന്ന അനേകം രവി മാഷുമാരും, ഒരു നല്ല നാളെയെ സ്വപ്നം കണ്ട് ഇന്നിനെ ബലികൊടുക്കുന്ന കുറെ പിഞ്ച് ഹൃദയങ്ങളും സൃഷ്ടിക്കുന്ന ഒരു മായിക ലോകമാണ് ഓരോ നവോദയ വിദ്യാലയവും. മതിലുകള്‍ക്കും, അതിരുകള്‍ക്കും അതീതമായ ലോകം. സംഗീതവും, കലയും, കഠിനാധ്വാനവും, വിശപ്പിന്റെ അതിരുചിയും, പിണക്കവും, പ്രണയവും, ഒറ്റപ്പെടലും, വിടവാങ്ങലും.. അരികത്തെ മിന്നാമിനുങ്ങുകളും, അകലത്തെ നക്ഷത്രങ്ങളും.. എല്ലാം ചേര്‍ന്ന, ദിവാസ്വപ്നങ്ങളുടെ ലോകം. കണ്ണൂരിലെ ചെണ്ടയാട് എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഭഗവത്പാദപുരി എന്ന കുന്നിന്‍പുറത്തെ നവോദയ വിദ്യാലയത്തിന്റെ ഓര്‍മ്മകളിലേക്ക് ഒരു മടക്കയാത്ര.
₹320.00 ₹288.00