Bhranthan Avante Kathakalum Kavithaklum
ഭ്രാന്തന്
അവന്റെ കഥകളും കവിതകളും
ഖലീല്‍ ജിബ്രാന്
വിവര്‍ത്തനം: ഹാറൂണ്‍ റഷീദ്
ഖലീല്‍ ജിബ്രാന്റെ വിശ്വപ്രസിദ്ധമായ ഭ്രാന്തന് എന്ന കൃതിയുടെ മലയാള പരിഭാഷ.
ഞാന്‍ ഒരു ഭ്രാന്തനായതെങ്ങനെയെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നു. ഇങ്ങനെയാണ് സംഭവിച്ചത്. ഒരു ദിവസം, ദൈവങ്ങള്‍ ജനിക്കുന്നതിന് വളരെ മുമ്പ്, അഗാധമായ ഒരു നിദ്രയില്‍ നിന്ന് ഞാന്‍ ഉണര്‍ന്നു. എന്റെ മുഖംമൂടികള്‍ അപഹരിക്കപ്പെട്ടുവെന്ന് ഞാന്‍ കണ്ടെത്തി, ഏഴുതരം ജീവിതങ്ങള്‍ക്കായി ഞാന്‍ രൂപകല്‍പ്പന ചെയ്ത ഏഴു മുഖംമൂടികളായിരുന്നു അവ. ജനത്തിരക്കേറിയ തെരുവുകളിലൂടെ മുഖംമൂടിയില്ലാതെ ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ട് ഞാന്‍ ഓടി. കള്ളന്മാര്, കള്ളന്മാര്, ശപിക്കപ്പെട്ട കള്ളന്മാര്.
₹130.00 ₹115.00