Thakshankunnu Swaroopam
തക്ഷന്‍കുന്ന്
സ്വരൂപം
യു.കെ കുമാരന്
2016-ലെ വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍നായര്‍ പുരസ്കാരം, ബഷീര്‍ പുരസ്കാരം, ചെറുകാട് അവാര്‍ഡ്, ഹബീബീ വലപ്പാട് അവാര്‍ഡ്, കഥാരംഗം അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, അബുദാബി മലയാളിസമാജം അവാര്‍ഡ്, പി. കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്, ബാല്യകാലസഖി പുരസ്കാരം, വിദ്യാവിഭൂഷണ്‍ പുരസ്കാരം എന്നിവ ലഭിച്ച കൃതി.
ഒരു മഹാകാവ്യത്തിനെന്നപോലെ മഹത്തായ നോവലിനും ലക്ഷണം പറയാന്‍ ശ്രമിക്കുകയാണെങ്കില്‍ ഗ്രാമവര്‍ണ്ണന, നഗരവര്‍ണ്ണന, സമരവര്ണ്ണന, പ്രണയവര്‍ണ്ണന, കോടതികേസ് വര്‍ണ്ണന അതെല്ലാംചേര്ന്ന് ഈ നോവലിനെ ഒരു ഇതിഹാസമാക്കുന്നു. ഏതാണ്ടൊരു നൂറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ തക്ഷന്‍കുന്ന് ഗ്രാമത്തില്‍ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നല്കുന്നതില് നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. മലബാറിലെ ഒരു നാട്ടിന്‍പുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ദീപ്തിമത്തായി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം.ടി.ക്കുംശേഷം പൂര്‍ണ്ണമായും കേരളീയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍.
₹700.00 ₹630.00