Angamaliyile Mangakkariyum Villuvandiyum Mattu Kathakalum
അങ്കമാലിയിലെ
മാങ്ങാക്കറിയും
വില്ലുവണ്ടിയും
മറ്റു കഥകളും
കെ. രേഖ
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ”വില്ലുവണ്ടി’ എന്ന പേരില്‍ രേഖ എഴുതിയ കഥയുണ്ട്. മനോഹരമായ കഥ! ഈ കഥയെക്കുറിച്ച് മനോഹരമാണ് എന്നു പറഞ്ഞതിന്റെ കാരണം വിവരിക്കാന്‍ തുടങ്ങിയാല്‍ ഒരു ലേഖനം തന്നെ വേണ്ടിവരും. ഞാന്‍ മടങ്ങി വീട്ടിലെത്തിയാല്‍ ആ കഥ ഒന്നുകൂടി വായിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്റെ ഭാഷയില്‍ ഇന്നും കഥ കുറ്റിയറ്റുപോയിട്ടില്ല. നല്ല ഒന്നാംതരം കഥ വരുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു നന്ദി. രേഖയ്ക്കും നന്ദി. – ടി. പത്മനാഭന്
രുചിപ്പെരുമയുടെയും കപടസ്നേഹത്തിന്റെയും പുറന്തോടിനുള്ളിലെ പുതിയ കാലത്തിന്റെ ചതിക്കുഴികളെക്കുറിച്ചു പറയുന്ന അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും, സമൂഹത്തില്‍ ദൃശ്യമായും അദൃശ്യമായും നിലനില്‍ക്കുന്ന വര്ണാധികാരത്തെയും ഉച്ചനീചത്വങ്ങളെയും തുറന്നുകാണിക്കുന്ന വില്ലുവണ്ടിയും ഉള്‍പ്പെടെ ഈസ്റ്റര്‍ ലില്ലി, അവളാര്, അധോലോകം, ഒറ്റക്കല്ല്, കുഴപ്പക്കാരി, കളഞ്ഞുപോയ വസ്തുക്കള്‍ കണ്ടു കിട്ടുന്നതിനുള്ള പ്രാര്‍ഥനകള്‍, സന്ദര്‍ശകരുടെ ദിവസം എന്നിങ്ങനെ ഒന്‍പതു കഥകള്‍. രേഖ കെ യുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹170.00 ₹145.00