Madhuratheruv
മധുരത്തെരുവ്
നദീം നൗഷാദ്
കലഹവും പ്രണയവും കൊണ്ട് കൂട് കൂട്ടിയവര്‍. നിരാശകളില്‍ നീറിയവര്‍, പ്രതികാരാഗ്നിയില്‍ എരിഞ്ഞവര്, നേട്ടങ്ങളില്‍ മദിച്ചവര്‍, കവിതപോലെ ഒഴുകിയവര്, മഹാരഹസ്യങ്ങളുടെ കാവലാളായവര്‍, മറവിയുടെ ഉച്ചക്കിറുക്കുകള് കൊണ്ട് മരണത്തിന്റെ പാഠശാലകളെ പരിഹസിച്ചവര്‍, മനുഷ്യര്‍ കടന്നു പോകുന്ന സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളും സന്നിഗ്ധതകളും എക്കാലവും ഈ തെരുവിന്റേതു കൂടിയായിരുന്നു. ചരിത്രസ്മരണകളുടെ സന്തതിപരമ്പരകള്‍ ചേക്കേറിയ ഇടം. ഒരു സംസ്കൃതിയുടെ സഞ്ചാരപഥവും മഹാധമനിയുമായി മാറിയ തെരുവ്. സ്ഥിരമായ ആവാസതല്പത്തിനുള്ള പ്രാചീന ത്വരകളായിരിക്കാം അവരെ മധുരത്തെരുവില്‍ ഉറപ്പിച്ചു നിര്‍ത്തിയത്.
മധുരത്തെരുവിന്റെ സങ്കല്പ്പരാശിയില് തദ്ദേശീയ പാരമ്പര്യങ്ങളിലേക്ക് കൂടിക്കലര്‍ന്ന വിവിധ സംസ്കാരങ്ങളുടെയും വാമൊഴികളുടെയും പടര്ച്ചകളും അതിന്റെ കീഴടരുകളില്‍ നിന്ന് പൊട്ടിമുളച്ച വേരുകളുടെയും ശബ്ദകോശം.
₹400.00 ₹360.00