Sale!
,

Indian Thadavarayil Anchu Varshangal

Original price was: ₹320.00.Current price is: ₹288.00.

ഇന്ത്യന്‍
തടവറയില്‍
അഞ്ച്
വര്‍ഷങ്ങള്‍

മേരി ടെയ്‌ലര്‍

1970 ജനുവരി 18 മുതല്‍ 1975 ജൂലൈ 6 വരെയാണ് മേരി ടെയ്‌ലര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 1970 ജൂണ്‍ 1ന് അവരെ ‘നക്‌സലൈറ്റ്’ മുദ്രകുത്തി അറസ്റ്റു ചെയ്തതുമുതല്‍ 1975 ജൂലായ് 6 നു കുറ്റവിമുക്തയാക്കി ബ്രിട്ടനിലേക്ക് നാട് കടത്തുന്നത് വരെ അവര്‍ ബീഹാറിലെ കുപ്രസിദ്ധമായ ഹസാരിബാഗ് സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. എന്തായിരുന്നു അവരുടെ കുറ്റം?

തന്റെ സഹപാഠി ആയിരുന്ന സുഹൃത്ത് അമലേന്ദു സെന്‍ എന്ന ബംഗാള്‍ സ്വദേശിയുടെ ക്ഷണമനുസരിച്ച് സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ എത്തുന്നു. അന്നത്തെ ബംഗാളിലെയും ബീഹാറിലെയും കര്‍ഷക ജനതയുടെ ജീവിത പരിസരം നേരിട്ടറിഞ്ഞതോടെ അവരുടെ കാരുണ്യവും സ്‌നേഹവും കരുതലും പരിവര്‍ത്തനപ്പെടുകയും തുടര്‍ന്നും ഇന്ത്യയില്‍ തന്നെ താമസിക്കുവാന്‍ തീരുമാനിക്കുകയും ചെയ്യുന്നു – 1970 മെയ് അവസാന വാരം അമലേന്ദു സെന്നിന്റെ കല്‍ക്കത്തയിലെ വീട്ടില്‍ വെച്ച് അവര്‍ വിവാഹിതരായി. അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു…

1976 മാര്‍ച്ച് മാസത്തിലാണ് മേരി ടെയ്‌ലര്‍ ഈ പുസ്തകം എഴുതുന്നത്. അന്നത്തെ ഇന്ത്യന്‍ സമൂഹത്തെയും സാഹചര്യങ്ങളെയും കുറിച്ചുള്ള നേര്‍ക്കാഴ്ചയാണ് ഈ കൃതി. സത്യത്തിനു നേരെ പിടിച്ച കണ്ണാടി

നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പുസ്തകത്തിന്റെ പ്രസക്തി ഏറുകയാണ്. ഭരണകൂടം അതിന്റെ മൃഗീയ ഭൂരിപക്ഷത്തില്‍ ഉന്മാദം കൊള്ളുമ്പോള്‍ ഫാസിസത്തിലേക്കുള്ള വാതിലാണ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു വെച്ചിരിക്കുന്നത്. ഒരാളെ എളുപ്പത്തില്‍ രാജ്യദ്രോഹിയാക്കി മുദ്രയടിക്കാനുള്ള എല്ലാ കരിനിയമങ്ങളും ഒന്നിന് പിറകെ ഒന്നായി പ്രയോഗിക്കുന്ന, പീഡനകേന്ദ്രങ്ങളും തടവറകളും സജ്ജമാക്കുന്ന ഈയൊരു കാലത്ത് മേരി ടെയ്‌ലറുടെ പുസ്തകം വീണ്ടും പ്രസക്തമാകുന്നു.

Categories: ,
Guaranteed Safe Checkout
Compare

Author: Mary Taylor
Shipping: Free

Publishers

Shopping Cart
Indian Thadavarayil Anchu Varshangal
Original price was: ₹320.00.Current price is: ₹288.00.
Scroll to Top