Sale!
,

Nagarathinte Manifesto

Original price was: ₹450.00.Current price is: ₹405.00.

നഗരത്തിന്റെ
മാനിഫെസ്റ്റോ

പ്രേമന്‍ ഇല്ലത്ത്

ബോംബെ ഒരു നഗരമല്ല ഒരു മായകാഴ്ചായാണ്. അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യരുടെയും ആ മനുഷ്യരും ജീവികളും ജീവിക്കുന്ന പ്രകൃതിയുടെയും മാനിഫെസ്റ്റോ ആണ് പ്രേമന്‍ ഇല്ലത്തിന്റെ ഈ നോവലിലൂടെ രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രാചീനവും ആധുനികവുമായ നഗരമാണ് മുംബൈ. മുംബൈയിലൂടെ ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിക്കാം. വ്യവസായവളര്‍ച്ചയുടെയും അതിന്റെ അധോലോകത്തിന്റെയും മാഫിയാ ചരിത്രവും വായിക്കാം. ഒരേസമയം ബഹുസ്വരതയുടെ സംസ്‌കാരം ആര്‍ജ്ജിച്ചെടുക്കുന്നതെങ്ങനെയെന്ന് പറയാന്‍ ശ്രമിക്കുകയാണ് നോവലിസ്റ്റ്. ഇതിലെ ഓരോ കഥാപാത്രങ്ങളിലും മണ്ണിലും ഈ പുസ്തകം കൈയിലെടുക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും വിശപ്പിന്റെയും ദാഹത്തിന്റെയും പ്രണയത്തിന്റെയും കലഹത്തിന്റെയും സ്പര്‍ശമുണ്ട്.

Categories: ,
Compare

Author: Preman Illath
Shipping: Free

Publishers

Shopping Cart
Scroll to Top