Author: Santhosh Nooranad
Original price was: ₹140.00.₹120.00Current price is: ₹120.00.
ഓര്‍മ്മച്ചെപ്പിലെ
ചിരിക്കൂട്ടുകള്‍
സന്തോഷ് നൂറനാട്
ഇന്നലെകളിലേക്കൊരു യാത്രയാണിത്. എഴുത്തുകാരന് തന്നെയാണ് കഥാപാത്രമെങ്കിലും എവിടെയൊക്കെയോ അത് നമ്മളായി മാറുന്ന ഇന്ദ്രജാലമായി തോന്നിയെങ്കില്‍ അതിശയോക്തിയില്ലെന്നതാണ് സത്യം. കാരണം ബാല്യകാലം എല്ലാവര്ക്കും ചാലിച്ചു നല്കിയ നിഷ്കളങ്കതയുടെ നിറക്കൂട്ടുകള്‍ ഒന്നാണ്.
പൊട്ടിച്ചിരിച്ചും നനവൂറുന്ന മിഴിക്കോണു തുടച്ചും ചെറുപുഞ്ചിരിയോടെ ഓര്‍മ്മകളെ താലോലിച്ചും ഒക്കെയല്ലാതെ ഈ പുസ്തകം വായിച്ച് തീര്‍ക്കാനാവില്ല.
ഈ കഥകള്‍ വായിക്കുമ്പോള്‍ ഒന്നൂറിച്ചിരിക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് കേസുകൊടുക്കാം!