Sale!
,

Ottapettavar

Original price was: ₹270.00.Current price is: ₹243.00.

ഒറ്റപ്പെട്ടവര്‍

എസ്. ഹരിഹരന്‍

ഒറ്റപ്പെട്ടുപോയ കുട്ടികളുടെ കഥയാണ് ഹരിഹരന്‍ ഈ പുസ്തകത്തിലൂടെ നമ്മോടു പറയുന്നത്. താനും തന്റെ ആശ്രമവും ചേര്‍ന്ന് കണ്ടെത്തി സംരക്ഷിച്ച മുപ്പതിനാ യിരത്തോളം കുട്ടികളുടെ ജീവിതാനുഭവങ്ങളില്‍ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ തിരിഞ്ഞെടുത്ത പത്തു കുട്ടികളുടെ അനുഭവങ്ങളാണ് ഇവിടെ അവതരിപ്പിച്ചിരിക്കു ന്നത്. കുട്ടികളെ സ്‌നേഹിക്കുന്ന, ഒരു നാടിന്റെ ഭാവി അവിടത്തെ കുട്ടികളിലാണ് എന്നു തിരിച്ചറിയുന്ന ഓരോ പൗരരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. – റസൂല്‍ പൂക്കുട്ടി

വീടു വിട്ടു പോകുന്ന കുട്ടികളെ കണ്ടെത്തി സുരക്ഷിതമായി പാര്‍പ്പിച്ച് അവരവരുടെ വീടുകളില്‍ തിരിച്ചെത്തിക്കുക എന്നതാണ് ഹരിഹരന്‍ സ്വമേധയാ ഏറ്റെടുത്തി രിക്കുന്ന ദൗത്യം. വീട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയാതെ പോകുന്നവരെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ സംരക്ഷിക്കുകയും അവര്‍ക്കൊരു ജീവിതമുണ്ടാക്കിക്കൊടു ക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. പതിറ്റാണ്ടുകളായി തുടരുന്ന നിശ്ശബ്ദവും അവി ശ്രാന്തവുമായ ഈ യത്‌നത്തിനിടയില്‍ താന്‍ ഭാഗമായ ചില നേരനുഭവങ്ങളാണ് ഇവിടെയുള്ളത്. അതോടൊപ്പം സമൂഹം ശ്രദ്ധിക്കേണ്ട സുപ്രധാനങ്ങളായ ചില തിലേക്ക് വെളിച്ചം വീഴ്ത്തുന്ന ചിന്തകള്‍ പകര്‍ന്നുവെയ്ക്കുകയും ചെയ്യുന്നു. – റഫീക്ക് അഹമ്മദ്

ജിതിന്‍, ബാബു, മണികാന്ത്, സോഹന്‍… ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഏതൊക്കെയോ ചില നിമിഷങ്ങളില്‍, ഏതൊക്കെയോ ചില സാഹചര്യങ്ങളില്‍, മനസ്സില്‍ തോന്നിയ തീരുമാനത്തില്‍, സ്വയം വീടുവിട്ടോടിയ ഈ കുഞ്ഞുങ്ങളുടെ ജീവിതങ്ങളിലൂടെ ഞാന്‍ യാത്ര ചെയ്യു കയായിരുന്നു, ശ്രീ ഹരിഹരന്റെ ‘ഒറ്റപ്പെട്ടവര്‍ എന്ന പുസ്തകം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കുമ്പോള്‍, – എം ജയചന്ദ്രന്‍

Categories: ,
Guaranteed Safe Checkout
Compare

Shipping: Free

Publishers

Shopping Cart
Ottapettavar
Original price was: ₹270.00.Current price is: ₹243.00.
Scroll to Top