Sale!
, ,

Roohinte Vazhiye

Original price was: ₹170.00.Current price is: ₹153.00.

റൂഹിന്റെ
വഴിയേ

ഡോ. എം ഉമൈര്‍ ഖാന്‍
അവതാരിക : കെ.ടി സൂപ്പി

സ്‌നേഹം, ധര്‍മവും വിശ്വാസവുമായി ഒരാളുടെ ആത്മബോധത്തെ പുണരാന്‍ തുടങ്ങിയാല്‍ അയാളിലെ അന്വേഷകന്‍ വേറിട്ട ഒരു പാതയിലൂടെ ആത്മയാനം തുടങ്ങുന്നു. ഉയരങ്ങളിലേക്കുള്ള ഒരു ആരോഹണമാണത്. പ്രാപഞ്ചിക ജീവിതത്തിന്റെ പൊരുളന്വേഷിച്ചു അസ്തിത്വത്തിന്റെ ആനന്ദവും വ്യഥയും കൂടിക്കലര്‍ന്നു അയാള്‍ വിവിധ വര്‍ണങ്ങളില്‍ വിടരാന്‍ ശ്രമിക്കും. തനിക്ക് ചുറ്റിലുമുള്ള നിഖില ജന്മങ്ങളിലും ശാന്തി പകരാന്‍ ആഗ്രഹിക്കും. ആദ്ധ്യാത്മികമായ ഒരു അവബോധത്തിന്റെ വെളിച്ചത്തില്‍ നിശ്ചലനായി നിന്നു പോകും. ഇത്തരമൊരു നിറവിലേക്കുള്ള ജാലകങ്ങളാണ് ധന്യമായ അക്ഷരങ്ങളിലൂടെ ഡോ. എം. ഉമൈര്‍ ഖാന്‍ ‘റൂഹിന്റെ വഴിയേ’ എന്ന കൃതിയില്‍ മുദ്രിതമാക്കുന്നത്.

ലോക സാഹിത്യത്തിലെ പ്രശസ്തമായ ‘ഹയ്യു ബ്‌നു യഖ്ദാന്‍’ എന്ന ഇബ്‌നു തുഫൈലിന്റെ നോവലില്‍ തുടങ്ങി ഇബ്‌നുല്‍ അറബിയുടെ തര്ജുമാനില്‍ അഷ് വാഖില്‍ അവസാനിക്കുന്ന ആത്മവചസ്സുകളില്‍ ഈ കൃതി ഒരു നദി പോലെ സ്വച്ഛന്ദമായി ഒഴുകുന്നു.

Compare

Author: Dr. M Umair Khan
Shipping: Free

Shopping Cart