Sale!

Unmadiniyaya Paathiravu

Original price was: ₹190.00.Current price is: ₹165.00.

ഉന്മാദിനിയായ പാതിരാവ്

ജയശ്രീകുമാര്‍

പ്രണയത്തിന്റെ ഉന്മാദം നിലാവായിപ്പെയ്യുന്ന പാതിരാവുകളുടെ രഹസ്യംപറയുന്ന നോവല്‍. നോവുകളും കാമനകളും ഉരുകിച്ചേര്‍ന്ന ഇതിലെഅരുന്ധതി കേവലമൊരു കഥാപാത്രമല്ല, നാല്പതു കഴിഞ്ഞ മലയാളിപ്പെണ്മയുടെ ചരിത്രവായനയും രചനയും കൂടിയാണ്. അനിശ്ചിതമായ ഒരു ഭാവിയില്‍ ഒന്നിച്ചുചേര്‍ന്നേക്കാവുന്ന സമാന്തരരേഖകള്‍ പോലെ നീളുന്ന രണ്ട് ജീവിതയാത്രകളാണ് ഉന്മാദിനിയായ പാതിരാവിന്റെ ഉള്ളടക്കം. വായനക്കാരും ആകാംക്ഷയോടെ ആ യാത്രകളെ അനുഗമിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളുടെയും വിചിത്രകല്പനകളുടെയും ഇരുകരകള്‍ക്കിടയിലൂടെ നീങ്ങുന്ന തുഴവള്ളത്തില്‍ നമ്മെയും യാത്രികരാക്കുന്ന സ്വപ്നസദൃശമായ വായനാനുഭവം. തൃഷ്ണയുടെ ആസക്തിയും നിലാവിന്റെ വശ്യതയും നിലീനമായ ഭാഷയില്‍ അസാധാരണമായ ജീവിതാനുഭവങ്ങളുടെ ആഖ്യാനമായി മാറുന്ന കൃതി. വായിച്ചു തീര്‍ന്നാലും അനുവാചകമനസ്സുകളില്‍ അനുഭൂതിയുടെ നദിയായി ഒഴുകിക്കൊണ്ടേയിരിക്കുന്ന ഒരു നോവല്‍.

 

Category:
Guaranteed Safe Checkout

Author: Jayasreekumar

Shipping: Free

Publishers

Shopping Cart
Unmadiniyaya Paathiravu
Original price was: ₹190.00.Current price is: ₹165.00.
Scroll to Top