ഒരു കൊലപാതകത്തിന്‍റെ ചുരുള്‍ തേടുകയാണ് ആഖ്യാതാവ്. ജീവിതയാത്രയില്‍ തന്‍റെയൊപ്പം സഞ്ചരിച്ച അനേകം സ്ത്രീകളുടെ കഥകള്‍ കടന്നുവരുന്നു. സ്റ്റേഷന്‍ ബുളേവാഡിലെ കഫേ. മോഷ് റോഡിലെ ഹോട്ടല്‍. ബുളേവാഡിലെ കഫേയില്‍ പ്രഭാതസന്ദര്‍ശക ജനവീവ് ഡലാം, സുഹൃത്ത് മന്ത്രവാദിനി മെഡിലന്‍ പെറോ, സംഭ്രമജനകമായ ലൂഡോ എഫിന്‍റെ കൊലപാതകം. ഒട്ടേറെ കഥാപാത്രങ്ങള്‍ പാരീസിന്‍റെ നിഗൂഢതകള്‍ തുറന്നുവെയ്ക്കുന്നു. ആരാണ് ലൂഡോ എഫിനെ കൊലപ്പെടുത്തിയത്? താനായിരുന്നുവോ? അതോ സുഹൃത്തോ? കാലത്തിന്‍റെ കനത്ത ഹിമപാളികളെ ഭേദിച്ചുകൊണ്ട് കടന്നുവരുന്നത്, ഉറക്കച്ചടവുകളുള്ള ഓര്‍മ്മകളാണ്. അവ തെളിഞ്ഞുവരികയാണ്. പാട്രിക് മോദിയാനോവിന്‍റെ മറ്റൊരു ക്ലാസ്സിക്.